ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍‌

മലപ്പുറം: ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍‌.

കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിക്കാന്‍ വഴങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു ലൈംഗിക അതിക്രമം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്.

പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കൈവശപ്പെടുത്തിയ അവ നശിപ്പിക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടി സ്കൂള്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യപകനെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ മറ്റൊരു വിദ്യാര്‍ഥിനിയോട് അപമര്യാമദയായി പെരുമാറിയതിന് മന്‍സൂര്‍ അലി വര്‍ഷങ്ങളോളം സസ്പെന്‍ഷനിലായിരുന്നു. നവംബറിലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. പ്രതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. പരാതിയ്ക്ക് പിന്നാലെ പ്രതിയായ അധ്യാപകന്‍ ഒളിവില്‍ പോയിരുന്നു.

ഒളിവില്‍ പോയ പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *