മുസ്ലീം ലീഗിന് തിരിച്ചടി: കരുളായി പഞ്ചായത്തില്‍ ലീഗ് അംഗം പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവെച്ചു

മലപ്പുറം: പന്ത്രണ്ടാം വാര്‍ഡായചക്കിട്ടാമല വാര്‍ഡ് അംഗം ജിതിന്‍ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നല്‍കിയത്, രാജി സ്വീകരിച്ചു ഇയാള്‍ സി.പി.എമ്മിലേക്കെന്ന് സൂചന, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 66 വോട്ടുകള്‍ക്കാണ് ജിതിന്‍ വിജയിച്ചത്, കരുളായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ 15 അംഗങ്ങളാണുളളത്, യു.ഡി.എഫ് 8, എല്‍.ഡി.എഫ് 7 എന്നിങ്ങനെയാണ് കക്ഷി നില, മുസ്ലീം ലീഗ് 4 കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് കക്ഷി നില, പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം മുസ്ലീം ലീഗിനാണ് ജയശ്രീ അഞ്ചേരി യാണ് പ്രസിഡന്റ് ജിതിന്‍ രാജി വെച്ചതോടെ മുസ്ലീം ലീഗിന്റെ അംഗബലം മൂന്നായി കുറഞ്ഞു, ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്താനായില്ലെങ്കില്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും, നിലമ്പൂര്‍ മണ്ഡലത്തില്‍ വഴിക്കടവ്, കരുളായി പഞ്ചായത്തുകളില്‍ മാത്രമാണ് മുസ്ലീം ലീഗിന് പ്രസിഡന്റ് സ്ഥാനമുള്ളത്, പി.വി.അന്‍വര്‍ എം.എല്‍.എ, സി.പി.എം നേതൃത്വം എന്നിവരുമായി ജിതിന്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായാണ് സൂചന, പോത്തുകല്‍, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളില്‍ മുന്‍പ് പരീക്ഷിച്ച് വിജയിച്ചതന്ത്രമാണ് സി.പി.എം കരുളായിലും സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *