ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും; വിവാദത്തിന് പിന്നാലെ നീക്കി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതായി ആക്ഷേപം. അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടം പിടിച്ചത്.
അനവര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജംങ്ഷനിലാണ് സംഭവം. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്.
ചിത്രം വിവാദമായതോടെ ഇത് മറച്ചു പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുന്‍പേ തന്നെയായിരുന്നു ചിത്രം മറയ്ക്കല്‍. വിവാദമായതോടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ലാനേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
സവര്‍ക്കറുടെ പടം വച്ചതിനെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ എഫ് ബി പോസ്റ്റ് ഇടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *