ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാന്‍ സൗദി

റിയാദ്: കാര്‍ ലൈസന്‍സ് നല്‍കി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ച സൗദി അറേബ്യ ബഹിരാകാശ മേഖലയിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

നാലുവര്‍ഷം മുമ്ബ് സ്ത്രീകള്‍ക്ക് ആദ്യമായി കാര്‍ ഓടിക്കാന്‍ അനുവാദം നല്‍കിയ സൗദി ആദ്യമായി ബഹിരാകാശത്തേയ്‌ക്ക് വനിതയെ അയയ്‌ക്കാന്‍ തയ്യാറെടുക്കുന്നു. അമേരിക്കയുടെ ഹൂസ്റ്റണ്‍ ആക്‌സിയം സ്‌പേസ് എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് സൗദിയുടെ തയ്യാറെടുപ്പ്.

ബഹിരാകാശത്തേയ്‌ക്ക് ദീര്‍ഘകാലത്തേയ്‌ക്കും ഹൃസ്വകാലത്തേയ്‌ക്കും സഞ്ചാരികളെ അയയ്‌ക്കാനുള്ള ദൗത്യത്തിലെ ആദ്യഘട്ടത്തില്‍ തന്നെ വനിതകളെ ഉള്‍പ്പെടുത്തുമെന്നാണ് സൗദിയുടെ തീരുമാനം. 2030ഓടെ പദ്ധതി നടപ്പാക്കുമെന്നും പരിശീലനം നടക്കുകയാ ണെന്നും സൗദി ശാസ്ത്രസാങ്കേതിക വകുപ്പ് അറിയിച്ചു.

മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്കായി ബഹിരാകാശ ദൗത്യങ്ങളെ ഉപയോഗപ്പെടുത്തലാണ് സൗദി ലക്ഷ്യമിടുന്നത്. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ എന്നീ മേഖലയിലെ മുന്നേറ്റത്തിലാണ് സൗദി. ലിംഗവ്യത്യാസമില്ലാതെ ഓരോ പൗരന്മാര്‍ക്കും രാജ്യത്തിന്റെ ഉന്നതിയില്‍ പങ്കാളിത്തം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി ബഹിരാകാശ കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *