കരിപ്പൂരില്‍  മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി പോലീസ്. മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു ഇയാള്‍.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നാണ് ബഷീര്‍ കരിപ്പൂരില്‍ എത്തിയത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയിരുന്നു. പിന്നാലെ ബഷീറിനെ പോലീസ് പിടികൂടുകയായിരുന്നു. കരിപ്പൂരില്‍ തുടര്‍ച്ചയായി പോലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *