‘ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരല്ല ഗവര്‍ണര്‍മാര്‍’; പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തിന് ഇടപെടുന്നെന്ന് രാഹുല്‍ ഗാന്ധി

സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടുന്ന ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി.

ഗവര്‍ണര്‍മാരെ തെരഞ്ഞെടുത്തത് ജനങ്ങളല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കാന്‍ ബിജെപിയും ആര്‍എസ്‌എസും നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സംസാരിച്ച രാഹുല്‍ എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തെഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്ക് കാരണം കേന്ദ്രത്തിന്റെ നയങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കൃത്യസമയത്ത് നല്‍കില്ലെന്ന നിലപാട് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *