കൊച്ചി: ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ക്ക് വീണ്ടും കത്ത്. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് വൈദികര്‍ക്ക് കത്ത് നല്‍കിയത്. ഇളവ് വേണ്ട ഇടവകകള്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.
ഇളവ് ലഭിക്കുന്ന ഇടവകകളും മെത്രാന്മാര് എത്തിയാല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കും ഏകീകൃതകുര്‍ബാന അര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കുലര്‍ ഒക്ടോബര്‍ 9 ന് എല്ലാ പള്ളികളിലും വായിക്കണം എന്നും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. അതേസമയം, ആവശ്യം അംഗീകരിക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റ സമിതി പ്രതികരിച്ചു.
