പത്തനംതിട്ട: നരബലിയുടെ പേരില്‍ ഇരട്ടക്കൊല നടന്ന ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീടും തിരുമ്മുശാലയുമൊക്കെ കാണുന്നതിനായി ജനപ്രവാഹം.
പത്തനംതിട്ട ജില്ലയ്ക്കു പുറത്തുനിന്നുപോലും ധാരാളം ആളുകള്‍ ഇലന്തൂരിലെ പുളിന്തിട്ട പ്രദേശത്തേക്ക് എത്തുന്നുണ്ട്. വഴി ചോദിച്ച് എത്തുന്നവരാണേറെയും.
വീട്ടുപരിസരത്തേക്ക് ആരെയും കടത്തിവിടാത്തതിനാല്‍ അയല്‍വീടുകളുടെ പരിസരത്തു കയറിയാണ് പലരും സ്ഥലം കാണുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളുമെല്ലാം സ്ഥലത്തേക്ക് എത്തുന്നുണ്ട്.
തെളിവെടുപ്പിനായി പ്രതികളെ ഇന്നലെ എത്തിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥലത്തെത്തിയവരുമുണ്ട്. പ്രതികളെ എത്തിക്കുന്പോള്‍ ജനപ്രവാഹമുണ്ടാകുമോയെന്ന ആശങ്ക പോലീസിനെയും അലട്ടുന്നുണ്ട്. ആദ്യദിനംതന്നെ ഇവിടേക്കുള്ള വഴികള്‍ അടച്ചാണ് പോലീസ് പ്രതികളുമായെത്തിയത്. സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങളോടെയാകും ഇനിയുള്ള തെളിവെടുപ്പുകളും.
