താന്‍ ആര്‍ എസ് എസ് കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ രാജിവെക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .
വി സി മാര്‍ ഇതേവരെ വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയം ഈ മാസം 7 വരെ നീട്ടി നല്‍കി എന്നും ഗവര്‍ണര്‍ പറഞ്ഞു .
കേരളത്തിലെ മാധ്യമങ്ങളോട് ദേഷ്യമില്ലെന്നും , ചില മാധ്യമങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനം ഏറ്റെടുക്കുന്നു , താന്‍ ചെയ്ത കുറ്റമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു .ധനമന്ത്രിയോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിനെ കടന്നാക്രമിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത് .
