വിരട്ടലുകള്‍ക്ക്‌ വഴങ്ങുന്നയാളല്ല പിണറായി വിജയന്‍ : പി ചിദംബരം

ചെന്നൈ

ഗവര്‍ണറുടെ വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.

“ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിയമാനുസൃതം ഉചിതമായ നടപടി എടുക്കൂ എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ധനമന്ത്രിക്ക് ഗവര്‍ണറുടെ വിശ്വാസമാണോ വേണ്ടത്? ഈ നാട്ടില്‍ എന്താണ് നടക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പണിമതിയാക്കി നാട്ടിലേക്ക് പോകൂ. അങ്ങനെയുള്ള വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല പിണറായി വിജയന്‍’–- ചിദംബരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *