ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്.

തുടര്‍ച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 27നും ഡിസംബര്‍ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.(rape attempt in malappuram)

ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത പ്രകടമായതോടെ രക്ഷിതാക്കള്‍ കൗണ്‍സിലിങ്ങ് നടത്തി. ഇതോടെയാണ് വിവരങ്ങള്‍ പുറത്തായത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം കേസെടുത്ത മേലാറ്റൂര്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയില്‍ ബാലകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനൊന്നുവയസ്സുള്ള പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചായിരുന്നു എഴുപത്തിയഞ്ചുകാരനായ ബാലകൃഷ്ണന്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *