വയനാട് : നളചരിതം ഒന്നാം ദിവസത്തില്‍ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്റെ വിശേഷങ്ങള്‍ പറയുന്നതായിരുന്നു രംഗം. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളിയില്‍ ദമയന്തിയുടെ എല്ലാ പദവും ഉള്‍പ്പെടുന്ന ഭാഗം കളക്ടര്‍ കളിവിളക്കിന് മുന്നില്‍ അവതരിപ്പിച്ചു. സഖിമാരെ നമുക്ക് എന്ന പദത്തോടെയാണ് തുടങ്ങിയത്.
കളക്ടര്‍ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്. വയനാട് വള്ളിയൂര്‍കാവില്‍ നടന്ന അരങ്ങേറ്റത്തില്‍ ദമയന്തിയുടെ ചെറിയൊരു ഭാഗമാണ് അവതരിപ്പിച്ചത്. കോടക്കല്‍ സി.എം.ഉണ്ണികൃഷ്ണനാണ് ഗുരു. ഒരു വര്‍ഷത്തോളം അഭ്യസിച്ചു. കോട്ടക്കല്‍ ഷിജിത്, കോട്ടക്കല്‍ രമ്യ കൃഷ്ണ എന്നിവര്‍ സഖിമാരായും രതിസുധീര്‍ ഹംസമായും അരങ്ങിലെത്തി. കോട്ടക്കല്‍ സന്തോഷ്, വിനീഷ് എന്നിവര്‍ പാടി. മനീഷ്യ (ചെണ്ട), പ്രതീഷ് (മദ്ദളം) എന്നിവര്‍ താളമൊരുക്കി. തൃശൂര്‍ ജില്ല കളക്ടര്‍ ഹരിത വി.കുമാര്‍ കളി കാണാന്‍ മുനി നിരയിലുണ്ടായിരുന്നു.
