സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയിറങ്ങി; നടപ്പാതയില്‍ നിന്നയാളെ തുന്പികൈ കൊണ്ട് വീശി നിലത്തിട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് വിവരം.

നഗരമധ്യത്തില്‍ ഏറെ നേരം നിലയുറപ്പിച്ച കാട്ടാന ചുറ്റും ഭീതി പരത്തി.

നടപ്പാതയിലൂടെ നടന്നു പോകുക‌യായിരുന്ന വൃദ്ധന് നേരെ കാട്ടാന പാഞ്ഞെത്തി. തലനാഴിരയ്ക്കാണ് അപകടം ഒഴിവായത്.

വീണുപോയ വൃദ്ധനെ ആന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരുക്കേറ്റ അദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി.

Leave a Reply

Your email address will not be published. Required fields are marked *