ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

ലോക സിനിമ ചരിത്രത്തില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച്‌ ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ്‌സ് ചരിത്രനേട്ടത്തിന്റെ കൈവരിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഏവരും.

വിജയം ഓരോ ഇന്ത്യന്‍ പൗരനും ആഘോഷമാക്കുമ്ബോള്‍ ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുചേരുകയാണ്. വളരെ സവിശേഷമായ നേട്ടമാണ് ആര്‍ആര്‍ആര്‍ ടീം കൈവരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്,രാജമൗലി തുടങ്ങി അണിയറ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അഭിനന്ദനമറിയിച്ചത്.

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ‘ ഗാനത്തെ തേടിയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെത്തിയത്. എം.എം, കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചത് കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവര്‍ ചേര്‍ന്നാണ്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ഗാനം ടെയ്‌ലര്‍ സ്വിഫ്റ്റ്, ഗില്ലെര്‍മോ മെഡല്‍ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. 14 വര്‍ഷത്തിന് ശേഷമാണ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. നേരത്തെ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് എ.ആര്‍ റഹ്‌മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.

ബാഹുബലി 2-ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂര്‍ണ രൂപം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1,150 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തിയറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *