സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്.

സ്വര്‍ണവില പവന് 41120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ വര്‍ദ്ധിച്ച്‌ 5140 രൂപയായി.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പവന് 120 രൂപ വീതമാണ് കുറഞ്ഞത്. അതേസമയം തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.

പുതുവര്‍ഷത്തിലെ ആദ്യ ദിനം മുതല്‍ 40000 രൂപയ്ക്ക് മുകളില്‍ തുടരുകയാണ് സ്വര്‍ണവില. സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീട് ഒരാഴ്ച കൊണ്ട് സ്വര്‍ണവില പവന് 920 രൂപ വര്‍ധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *