പള്ളിയില്‍ ബോംബാക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞായറാഴ്ച പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കോംഗോ പട്ടണമായ കാസിന്ദിയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം

ഫ്രാന്‍സിസ് മാര്‍പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പോകാനിരിക്കെയാണ് പള്ളിയില്‍ സ്ഫോടനം നടന്നത്. 31 മുതല്‍ ഫെബ്രുവരി മൂന്നുവരെ കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അക്രമത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *