വി മുരളീധരന്റെ പരാമര്‍ശത്തിന്‌ ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം

സാഹിത്യ അവാര്‍ഡ് സമ്മാനദാന ചടങ്ങിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വസ്തുതാവിരുദ്ധ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍.

കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്നായിരുന്നു പൊതുവേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസംഗം.

ആനയറ പഞ്ചമി ക്ഷേത്രം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് കൈതപ്രത്തിന് സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു മുരളീധരന്റെ പ്രസംഗം.
ബിജെപിയും കോണ്‍ഗ്രസും ഭരണം നടത്തുന്ന ഇന്ത്യയിലെ പല സംസ്ഥാനത്തും പട്ടികജാതി–-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ മര്‍ദനവും കൊലപാതകമടക്കമുള്ള ദുരിതങ്ങള്‍ നേരിടുമ്ബോള്‍ കേരളം അവരെയാകെ ചേര്‍ത്തുപിടിച്ച്‌ ഉന്നതിയിലേക്ക് കുതിക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
|
ഇന്ത്യന്‍ പ്രസിഡന്റായി പട്ടികവര്‍ഗ വനിത അധികാരമേറ്റെടുത്ത ദിവസമാണ് രാജസ്ഥാനില്‍ സ്കൂളില്‍ സവര്‍ണര്‍ക്കു വച്ച വെള്ളമെടുത്തു കുടിച്ച ദളിത് ബാലന്‍ അധ്യാപകന്റെ നിഷ്ഠുര മര്‍ദനമേറ്റ് മരിച്ചത്. കേരളം അതില്‍നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. നഴ്സറി ക്ലാസ് മുതല്‍ ഉന്നത പഠനത്തിനുവരെ കേരളത്തില്‍ പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സ്കോളര്‍ഷിപ് നല്‍കുന്നു. തുടര്‍ന്ന്, തൊഴില്‍ നേടാനും പ്രത്യേക പരിശീലനം നല്‍കുന്നു. -കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പട്ടിക–-പിന്നാക്ക––ദളിത് ജനതയ്ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി മന്ത്രി കെ രാധാകൃഷ്ണന്‍ വിശദീകരിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് കേന്ദ്രം 2.5 ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചപ്പോള്‍ കേരളം വരുമാനം നോക്കാതെ സ്കോളര്‍ഷിപ് നല്‍കിയെന്ന് -കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആര്‍എസ്‌എസ്–-ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ പഴയ ചാതുര്‍വര്‍ണ്യത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം പട്ടിക–- -പിന്നാക്ക ജനത തിരിച്ചറിയുന്നുണ്ട്–-കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *