കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുല്‍ ഗാന്ധി

ഭീകരാക്രമണ ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുല്‍ കത്ത് നല്‍കി.

കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരില്‍ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തില്‍ അവരെ തരികെ എത്തിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തന്നോട് വിവരിച്ചെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഈയടുത്ത് ഭീകരര്‍ പണ്ഡിറ്റുകളെ മാത്രം തെരഞ്ഞ് പിടിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകങ്ങള്‍ കാശ്മീരില്‍ ഭീതിയുടെയും നിരാശയുടേയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകളെ സര്‍ക്കാര്‍ മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലേക്ക് മാറ്റണം. ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഓര്‍ത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ട്. കുടുംബത്തെ ഓര്‍ത്ത് അവര്‍ക്കും. അതിനാല്‍ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു. .

കാശ്മീരി പണ്ഡിറ്റുകള്‍ അവരുടെ കുടുംബങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്ന സമയത്ത്, സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും കാണിക്കുന്നതിന് പകരം ലഫ്റ്റണന്‍്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അവരെ ‘ഭിക്ഷാടകര്‍’ എന്ന പദം കൊണ്ട് വിശേഷിപ്പിച്ചത് നിരുത്തരവാദപരമാണ് എന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *