ആലപ്പുഴ: പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി സ്വദേശി അനില്‍നിവാസില്‍ അനില്‍ (അജി-34) ആണ് അറസ്റ്റിലായത്.
നാട്ടുകാരാണ് പ്രതിയെ പിടിച്ച് പൊലീസിന് കൈമാറിയത്.
പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ഫോണില്‍ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തേക്കെത്തിയ നാട്ടുകാര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തൃക്കുന്നപ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
