50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്

50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് നിര്‍ദേശം.

യുഎഇ കാബിനെറ്റാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ 4 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആറുമാസം കൂടുമ്ബോള്‍ സ്വദേശിവല്‍ക്കരണ തോത് ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ഈ വര്‍ഷം ജൂണ്‍ 30 ന് മുന്‍പ് 50 തൊഴിലാളികളില്‍ കൂടുതലുളള കമ്ബനികളില്‍ സ്വദേശിവല്‍ക്കരണം 3 ശതമാനമാക്കണം. ഈ വര്‍ഷം അവസാനത്തോടെ നാലു ശതമാനമാനം നടപ്പാക്കണമെന്നും മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

2026ഓടെ 50 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 10 ശതമാനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ വര്‍ഷം നാലുശതമാനവും അടുത്തവര്‍ഷം ആറു ശതമാനവും 2025ല്‍ 8 ശതമാനവും നടപ്പാക്കണം.

അതേസമയം കഴിഞ്ഞ വര്‍ഷം തീരുമാനം നടപ്പാക്കാത്ത കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 40 കോടി ദിര്‍ഹമാണ് വിവിധ സ്ഥാപനങ്ങക്കായ് പിഴ ചുമത്തിയത്. 227 സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന്‍റെ വ്യാജരേഖകള്‍ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *