തൃണമൂല്‍ ബി.ജെ.പി വിജയം ഉറപ്പാക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് മേഘാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി.

സമാനമായ മത്സരം ഗോവയിലും അവര്‍ നടത്തുകയും ബി.ജെ.പിയെ സഹായിക്കുകയും ചെയ്തതാണ്. അക്രമവും അഴിമതിയുമാണ് ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ മുഖമുദ്ര. മേഘാലയയില്‍ മല്‍ക്കി മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയോട് ചോദിച്ചു. അദാനിയുടെ വിമാനത്തില്‍ ഇരുവരും ഇരിക്കുന്ന ചിത്രവുംകാണിച്ചു. ഒരു ചോദ്യത്തിനും ഉത്തരം നല്‍കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള രണ്ട് മൂന്ന് വന്‍കിട വ്യവസായികള്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ എന്റെ പ്രസംഗം മാദ്ധ്യമങ്ങളില്‍ കാണില്ലെന്നും രാഹുല്‍ പറഞ്ഞു.

സുരക്ഷ വീഴ്ച

രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന മല്‍ക്കി മൈതാനിയിലെ വേദിക്ക് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ പറന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടു. വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *