മഞ്ചേരി: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 47കാരന് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി എട്ട് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു.
മൊറയൂര്‍ വാലഞ്ചേരി ചക്കുതൊടിക വീട്ടില്‍ സൈതലവിയെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്.
പിഴതുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2020 ഏപ്രിലിലായിരുന്നു സംഭവം. വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമയാണ് പ്രതി. കൊണ്ടോട്ടി എസ്.ഐയായിരുന്ന വിനോദ് വലിയാറ്റൂര്‍ 2020 നവംബര്‍ മൂന്നിന് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രതിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
തുടര്‍ന്ന് അന്വേഷണം നടത്തിയ എസ്.ഐ വി.വി. വിമലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍മാര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
