പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കഞ്ചാവ് വലിച്ചതിന് കസറ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരവന്നൂര്‍ സ്വദേശി കെ എം സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്ട്രര്‍ ചെയ്ത് വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. നാലു ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍ കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കല്‍ നല്‍കിയ പരാതിയിലാണ് സി ഐ സുരേഷ്‌കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
