മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും; അനുബന്ധ കലാപരിപാടികളും അരങ്ങേറും
നിലമ്പൂർ:

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജൂൺ 13, 14, 15 തീയതികളിൽ വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും.

അതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുബന്ധ കലാപരിപാടികളും നടക്കും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ:
ജൂൺ 13, വെള്ളിയാഴ്ച:
വൈകുന്നേരം 4 മണിക്ക് ചുങ്കത്തറയിൽ നടക്കുന്ന റാലിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
തുടർന്ന് വൈകുന്നേരം 5 മണിക്ക് മുത്തേടത്ത് നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.

ജൂൺ 14, ശനിയാഴ്ച:
വൈകുന്നേരം 4 മണിക്ക് വഴിക്കടവിൽ നടക്കുന്ന റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.
വൈകുന്നേരം 5 മണിക്ക് എടക്കരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും.

ജൂൺ 15, ഞായറാഴ്ച:
രാവിലെ 10 മണിക്ക് പോത്തുകല്ലിൽ നടക്കുന്ന റാലിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് കരുളായിയിൽ നടക്കുന്ന റാലിയിലും അദ്ദേഹം സംസാരിക്കും.
അതേ ദിവസം വൈകുന്നേരം 5 മണിക്ക് അമരമ്പലത്ത് നടക്കുന്ന റാലിയോടെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം അവസാനിക്കും.

മറ്റ് എൽ ഡി എഫ് നേതാക്കളും ഈ റാലികളിൽ സംബന്ധിക്കും.

അനുബന്ധ കലാപരിപാടികൾ:

പ്രസീത ചാലക്കുടി – ഗാനമേള:

ജൂൺ 14, 2025: എടക്കര, വൈകുന്നേരം 3 മണി.

ജൂൺ 15, 2025: അമരമ്പലം, വൈകുന്നേരം 4 മണി.

അതുൽ നറുക്കര – ഗാനമേള:

ജൂൺ 13, 2025: ചുങ്കത്തറ, വൈകുന്നേരം 3 മണി.

ജൂൺ 14, 2025: വഴിക്കടവ്, വൈകുന്നേരം 3 മണി.

ജൂൺ 15, 2025: കരുളായി, വൈകുന്നേരം 3 മണി.

റെഡ് വേവ്സ് തിരൂർ – ഗാനമേള

ജൂൺ 13, 2025: മൂത്തേടം,
വൈകുന്നേരം 4 മണി.
ജൂൺ 15, 2025: പോത്തുകൽ
രാത്രി 9 ന്.

പൊതുജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *