തെഹറാനില്‍ തീപാറുമ്പോള്‍ ഗസയില്‍ വിശന്നും വെടിയേറ്റും നിലപതിക്കുന്നവരെ മറന്നുപോകുന്നു!

പ്രഭാതചിന്ത

എഎം യാസര്‍

ഇസ്രായേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെ ലോക മാധ്യമങ്ങളും നയതന്ത്ര ചര്‍ച്ചകളും ഗതിമാറിയിരിക്കുയാണ്. ഗസയിലെ പട്ടിണിപാവങ്ങള്‍ക്കുളള ഭക്ഷ്യവിതരണവും അന്താരാഷ്ട്ര സമ്മര്‍ദ്ദവും പെട്ടെന്ന് അപ്രത്യക്ഷമായി. യുദ്ധത്തിന്റെ ഭീകരാവസ്ഥയില്‍ വിശപ്പില്‍ കുരുങ്ങിക്കിടക്കുന്ന ഗസയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണകിറ്റുകള്‍ ലഭിക്കാതെ ജീവനൊടുക്കുമ്പോഴാണ്, ഇസ്രായേല്‍ അതിന്റെ പുകള്‍പ്പെറ്റ തെമ്മാടിത്തരം തെഹറാനില്‍ അഗ്നിനാളം പടര്‍ത്തിയത്.

പലസ്ഥീനിലെ പട്ടിണിക്ക് പരിഹാര കാണുന്നതിനുളള പലതരത്തിലുളള നയതന്ത്ര പരിശ്രമങ്ങളും- ഫ്രാന്‍സ്-സൗദി ചര്‍ച്ചയും-ഇറാനിലെ ആക്രമണത്തെത്തുടര്‍ന്ന് അനിശ്ചിതമായി പിന്‍വലിക്കപ്പെട്ടു. പലസ്തീനിന്റെ അംഗീകാരം സംബന്ധിച്ച അന്താരാഷ്ട്ര നീക്കങ്ങള്‍, തെഹറാനിലേക്കുള്ള ആദ്യ മിസൈലുകളുടെ പുക കെടുത്തിക്കളഞഞ്ഞു.

ഇസ്രായേലിന്റെ ഇറാന്‍ അക്രമവും ഇസ്രോയേലിന്റെ ഗസ അക്രമണവും പട്ടിണി കിടത്തിയുളള സംഹാരവും അവസാനിച്ചെന്നല്ല, അത് നിര്‍ബാധം തുടരുന്നു. ഇന്നും നമ്മള്‍ പത്ത് പേര്‍ മരിച്ചെന്ന് ലോകം പറയണം. വ്യത്യാസം അതല്ല, ലോകശ്രദ്ധ പട്ടിണിമരണത്തില്‍ നിന്നും ഗാസ അക്രമണത്തില്‍ നിന്നും മാറിയെന്നാണ് വാസ്തവം. പുതിയ ആക്രമണം ഗസയിലെ നയതന്ത്ര മഞ്ഞ് കടുപ്പിച്ചെന്നും രാഷ്ട്രീയ പരിഹാരം കാണുന്നതിന് ഇസ്രായേല്‍ മുന്നോട്ട് വരുന്നില്ലെന്നാണ് മുന്‍ പിഎല്‍ഒ ഉപദേഷ്ടാവ് സേവിയര്‍ അബു ഈദ് പറഞ്ഞത്.

ഇസ്രായേല്‍ പ്രധാനമന്ത്രി നെത്തന്യാഹു ഇറാന്റെ ആണവ ഭീഷണി നേരിടുന്നതിലൂടെ, തന്റെ രാജ്യത്തെ സമീപകാലത്തെ ഏറ്റവും വലിയ നയതന്ത്രവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങളെ കൂടുതല്‍ തളര്‍ത്തുകയാണെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ സമ്മിറ്റുകള്‍ പോലും, ഗസയിലെ നിരപരാധികള്‍ക്കും ക്ലേശത്തേയും സഹാനൂഭൂതിയോടെയാണ് പ്രതികരിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ അവരില്‍ പലരും ഐക്യദാര്‍ഢ്യത്തില്‍ പിന്മാറുന്ന കാഴ്ച്ചായണ്.

11 മാസമായി തുടരുകയാണ് ഗസയിലെ ഇസ്രായേല്‍ ആക്രമണം. യു.എന്‍. പ്രത്യക്ഷമായി തന്നെ ക്ഷമ കെട്ടെന്ന് ഇതിനകം മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലുമായുള്ള വ്യാപാര ഉടമ്പടി മനുഷ്യാവകാശ കാഴ്ച്ചപ്പാടില്‍ പുനപരിശോധിക്കാനുളള നീക്കം നടക്കുമ്പോളാണ് ഈ ആക്രമണം.

അതേസമയം, ഫ്രാന്‍സ്, കാനഡ, നോര്‍വേ, യു.കെ എന്നിവയുള്‍പ്പടെയുളള രാജ്യങ്ങള്‍ രണ്ടു ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി ഉപരോധം പ്രഖ്യാപിക്കുകയും, കൂടുതല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. തുടങ്ങുകയും ചെയ്തിരുന്നു. ഈ അന്തരീക്ഷത്തില്‍ ഫ്രാന്‍സ്-സൗദി ഉച്ചക്കോടി നടത്തിയിരുന്ന റ്റുസ്‌റ്റേറ്റ് പരിഹാര ശ്രമം ഇസ്രായേലിനും യു.എസ്-നും ആശങ്കയുണ്ടാക്കി. അതിനാല്‍ വാഷിംഗ്ടണ്‍ അതിനെതിരെ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇപ്പോള്‍ ആ നയതന്ത്രശ്രമങ്ങള്‍ എല്ലാം മുടങ്ങിയിരിക്കുന്നു

മിസൈലുകള്‍ തെല്‍ അവീവില്‍ ആളുകളെ കൊല്ലുമ്പോള്‍, ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പോലും ധൈര്യപ്പെടാത്ത നിലയിലാണ് ലോക രാഷ്ട്രങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ‘ഗസയെ മറക്കരുത്’ എന്നും, സുരക്ഷ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഉച്ചക്കോടി മാറ്റിവച്ചതെന്നും പറഞ്ഞു. പക്ഷേ, ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് ആര്‍ക്കും അറിയില്ല.

ഗസയില്‍ പൊതുജനങ്ങള്‍ക്ക് എല്ലാം നഷ്ടമായി. ഫോണും ഇന്റര്‍നെറ്റും ഇല്ലാതാക്കിയതോടെ അവര്‍ ലോകത്തോട് പൂര്‍ണ്ണമായും ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇതോടെ യുഎന്‍ ആഹ്വാനം ചെയ്ത സംയുക്ത സഹായം രണ്ടാഴ്ച്ച മുമ്പ് തന്നെ പൂര്‍ണ്ണായും തടസപ്പെട്ടു.

ഇസ്രായേല്‍ സൈന്യം സ്ഥലം ഒഴിയാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ജനങ്ങള്‍ക്കത് അറിയില്ല. ഭക്ഷ്യകിറ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് പോകുന്ന ജനങ്ങള്‍ക്കുമേല്‍ വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. വിശപ്പില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്കായി സ്ഥാപിച്ച ‘Gaza Humanitarian Fund’ (GHF) പോലും ആഹാരം വിതരണം നിര്‍ത്തി.

അനസ് അല്‍ ഷരീഫ് എന്ന അല്‍ ജസീറ പത്രപ്രവര്‍ത്തകന്‍ എഴുതിയതുപോലെ, ‘ഭക്ഷ്യദൗര്‍ലഭ്യം വഷളാകുന്നു, ഉപരോധം കടുപ്പിക്കുന്നു, സകല ദിശയിലും മരണമാണ്’-ഇതാണ് ഗസയുടെ യഥാര്‍ത്ഥം.

ഒടുവില്‍ ഒരു ചോദ്യം മാത്രം:

ഗസയിലെ മനുഷ്യര്‍ മരിക്കുമ്പോഴും, വിശപ്പുകൊണ്ട് നിലവിളിക്കുമ്പോഴഉം ജനങ്ങളുടെ നിലംപതിയുന്ന ശബ്ദെ വീണ്ടും ലോകമനസ്സിലേക്ക് എത്തിച്ചേരണമെങ്കില്‍, മിസൈലുകള്‍ തീരേണ്ടതില്ലേ?

Leave a Reply

Your email address will not be published. Required fields are marked *