പെട്ടി വിഷയം നാടകം എന്ന് ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്‌താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ. ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തിൽ നിൽക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണ്. ആരെയും പാകിസ്‌താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ലന്നദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *