കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം; 40 ദിവസത്തിനിടെ അഞ്ചാമത്തെ അപകടം

ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര്‍ മരിച്ചു. സ്വകാര്യ ഏവിയേഷന്‍ കമ്പനിയായ ആര്യന്‍ ഏവിയേഷന്റെ വിമാനമാണ് കേദാര്‍നാഥിനും ഗൗരികുണ്ഡിനുമിടയില്‍ തകര്‍ന്നത്. മലഞ്ചെരിവില്‍ വീണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരാണ് മരിച്ചത്. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ ഈ പ്രദേശത്ത് നടക്കുന്ന അഞ്ചാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.
അപകടത്തെ തുടര്‍ന്ന് കേദാര്‍നാഥിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *