സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന് വില 72000 കടന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈയിലെ ആദ്യ ദിവസം സ്വര്‍ണം കുതിക്കുമെന്ന വ്യക്തമായ സൂചന നല്‍കുകയാണ് വിപണി. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും.
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 72160 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9020 രൂപയായി. ഒരു പവന് 840 രൂപ വര്‍ധിച്ചു. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3200 ഡോളറിലേക്ക് വീഴും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ 3320ന് മുകളിലേക്ക് കുതിക്കുകയാണ് ചെയ്തത്. ഇതാണ് കേരളത്തിലും വില കൂടാന്‍ ഇടയാക്കിയത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7400 രൂപയായി ഉയര്‍ന്നു. അതായത്, ഒരു പവന് വാങ്ങുമ്പോള്‍ 59200 രൂപയാകും. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
