മലപ്പുറം: ഐ.സി.എസ്.ഇ സ്കൂളുകളുടെ ബോഡായ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍
സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) കായിക
മാമാങ്കം കരാട്ടെ ചാംപ്യന്‍ഷിപ്പ് ഈ മാസം അഞ്ചിന് മലപ്പുറം പ്രിയദര്‍ശിനി
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാവിലെ 9ന് പി.ഉബൈദുല്ല എം.എല്‍.എ
ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
ജില്ലകളില്‍ നിന്നുള്ള 21 ഐ.സി.എസ്.ഇ സ്കൂളുകളില്‍ നിന്നുള്ള 150 ഓളം
വിദ്യാര്‍ഥികള്‍ സംബന്ധിക്കും. മലപ്പുറം കോഡൂര്‍ ഐ.സി.എസ്.ഇ പബ്ലിക്ക്
സ്കൂളിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ പരിപാടി.
വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച് അബ്ദുല്‍ സമീഹ്,കെ.കെ ലുതുഫു
റഹ്മാന്, പി.സിറാജുദ്ദീന്, ഇ.സി അനീഷ് ബാബു, എ.ഫഹദ്, കെ.വിഷ്ണു
പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
