കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നപ്രതി പിടിയിൽ

നിരവധി കേസുകളിലെ പ്രതിയും കൊടുംകുറ്റവാളിയുമായ വടിവാൾ വിനീത് എന്ന വിനീതാണ് ആലുവ ബസ് സ്റ്റാൻഡിൽ വച്ച് പിടിയിലായത്.

അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ് വടിവാൾ വിനീതിനെ അതിസാഹസികമായി പിടികൂടിയത്.

കഴിഞ്ഞ മാർച്ച് 25 നാണ് വടിവാൾ വിനീത് പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപെട്ടത്.

മാർച്ച് 13 ന് വടക്കാഞ്ചേരിയിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

തുടർന്ന് വിനീതിനെയും രാഹുൽ രാജിനെയും മാർച്ച് 25 ന് വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപ്പെടുകയായിരുന്നു.

രാഹുൽ രാജിനെ അന്ന് തന്നെ പോലീസ് പിടി കൂടിയിരുന്നു.

പ്രതിയെ വടക്കാഞ്ചേരി പോലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *