പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

മലപ്പുറം;ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ്  ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍  പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ്  ട്രഷറര്‍ പി എ അബ്ദുള്‍ ഹയ്യ് , വൈസ് പ്രസിഡന്റ് ഗീതു തമ്പി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ജിജോ ജോര്‍ജ്ജ്, വിമല്‍ കോട്ടക്കല്‍ പ്രസംഗിച്ചു. കെ എന്‍ ഇ എഫ് ജില്ലാ പ്രസിഡന്റ് കെ ബി പ്രദീപ് നന്ദി പറഞ്ഞു.
പ്രകടനത്തിന്  പ്രസ്‌ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി പി അഫ്താബ്, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ജയേഷ് വില്ലോടി, കെ പി യാസിര്‍, കെ എന്‍ നവാസലി, ഷഹബാസ് വെള്ളില, വിപിന്‍ സി വിജയന്‍, അന്‍വര്‍ വലിയാട്, ലാലു മലപ്പുറം, രമേഷ് ചുങ്കപ്പള്ളി, വി ശാന്തകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

Leave a Reply

Your email address will not be published. Required fields are marked *