ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.
സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യൂ ജെ ), കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ എന്‍ ഇ എഫ്) സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിന്റെ ഉദ്‌ഘാടനവും തൊഴിലാളി സമരത്തിന് അഭിവാദ്യവും അർപ്പിച്ചു എറണാകുളം ബോട്ട് ജെട്ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനുള്ള
നീക്കങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് തൊഴിലാളി വർഗത്തിനായിരിക്കും. സമൂഹത്തിന്റെ മാറ്റത്തിനായി നടക്കുന്ന സമരങ്ങൾക്കെതിരെ നിൽക്കുന്ന മാധ്യമ സംസ്കാരത്തിന് മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
