യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ

കോഴിക്കോട് : മലപ്പുറം സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ (24) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

ബസ് ജീവനക്കാരനായ പ്രതി മലപ്പുറം സ്വദേശിനിയായ യുവതിയോട് സ്നേഹം നടിച്ച് ഏപ്രിൽ മൂന്നിന് മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ കൊണ്ടുവന്ന് നിർബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വാഴയൂർവെച്ച് പ്രതി പിടിയിലാകുന്നത്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്ഐമാരായ അരുൺ, സന്തോഷ്, എസ്സിപിഒ വിഷ്ലാൽ, സിപിഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *