ഗസ്സ: തെക്കൻ ഗസ്സയിലെ അൽ മവാസിയിൽ അഭയാർഥികൾ താമസിച്ച തുണികൊണ്ടുള്ള തമ്പിൽ ഇസ്രായേൽ സൈന്യം ഡ്രോൺ ആക്രമണം നടത്തി. അഞ്ചുപേർ ഇവിടെ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയിൽ 30 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 58,603 ആയി. 1,39,657 പേർക്ക് പരിക്കേറ്റു.
