സ്വര്‍ണവില കൂടി; ഇനിയും കുതിക്കുമെന്ന് പ്രവചനം

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നാമമാത്രമായ വര്‍ധനവാണ് കാണിക്കുന്നതെങ്കിലും വൈകാതെ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം.
ഡോളര്‍ മൂല്യത്തില്‍ ഇടിവ് വരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ മുന്നേറ്റം നടത്തുന്നില്ല.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 80 രൂപ കൂടി 73440 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണിത്. 22 കാരറ്റ് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9180 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 10 രൂപ കൂടി 7530 രൂപയിലെത്തി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 60240 രൂപയാകും. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3560 ഡോളറിന് അടുത്തെത്തിയിട്ടുണ്ട്.

വ്യക്തികളെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ബാറുകള്‍, കോയിനുകള്‍, ആഭരണങ്ങള്‍. 24 കാരറ്റില്‍ മാത്രമാണ് ബാറുകള്‍ ലഭിക്കുക. കോയിനുകള്‍ 24, 22 കാരറ്റുകളില്‍ കിട്ടും. ആഭരണങ്ങള്‍ 22 മുതല്‍ ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള ഒമ്പത് കാരറ്റ് സ്വര്‍ണത്തില്‍ വരെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *