ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയും വര്‍ഷകാല സമ്മേളനം തടസപ്പെട്ടിരുന്നു. അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ ഇന്നും തുടരും. വോട്ട് അധികാർ യാത്ര ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുക. ഗയയിൽ അവസാനിക്കും വിധമാണ് ഇന്നത്തെ യാത്ര. വാർത്താ സമ്മേളനത്തിന് ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി തുടരുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക ക്രമക്കേട് പുറത്ത് കൊണ്ടുവരാനാണ് നീക്കം.
