മാഹി സ്വദേശി ശ്രാവൺ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
