വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്തിടെവന്ന വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി തന്നെ സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി. എഫിന് സാധിക്കാത്തതാണത്. എല്‍.ഡി.എഫ് ആരോപണവിധേയരെ സംരക്ഷിക്കുന്ന പോലെ കോണ്‍ഗ്രസ് ചെയ്തില്ല. ഉചിതമായ നടപടിയാണ് കോണ്ഗ്രസസ് ഭാഗത്തു നിന്നുണ്ടായത്. അത്തരം തീരുമാനത്തെ ലീഗ് ഉള്‍പ്പടെ അഭിനന്ദിക്കുന്നു. നേരത്തെ ഇതുപോലെയുള്ള വിവാദങ്ങള്‍ എല്‍.ഡി.എഫിലുണ്ടായപ്പോള്‍ ആരോപണ വിധേയരായവരെ പ്രതിരോധിക്കുകയാണ് അവര്‍ ചെയ്തത്.

കോണ്‍ഗ്രസ് ഈ പ്രശ്നം നന്നായി കൈകാര്യം ചെയ്തതു വഴി യു.ഡി.എഫിനോടുള്ള ജനങ്ങളുടെ മതിപ്പ് വര്‍ധിച്ചു. പ്രസ്താവന രാഷ്ട്രീയം ലീഗില്‍ നടക്കില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതൃത്വം പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാട്. പാലക്കാട് ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നാലും യു.ഡി.എഫ് തന്നെ ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
അടഞ്ഞ വിഷയമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *