മലപ്പുറം: കല്ലുടുമ്പന്‍/കല്ലുടുമ്പില്‍ കുടുംബ സംഗമം സെപ്തംബര്‍ 2ന് രാവിലെ 8.30 മുതല്‍ കോട്ടക്കടവ് അവോക്കി സെന്റ്രോ അറീന ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ആര്യാടന് ഷൗക്കത്ത്, ഡോ. ബഹാവുദ്ദീന്‍ നദ്്വി, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് പങ്കെടുക്കും.
7500ല്‍ അധികം കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമം ഗിന്നസ് റിക്കോര്ഡിലേക്ക പ്രവേശിക്കുന്നതാവുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെയര്മാന് ലത്തീഫ് കല്ലുടുമ്പന്‍, കണ്‍വീന്‍ മുഹമ്മദ് കല്ലുടുമ്പന്‍, ബാവ ബാഖവി കടലുണ്ടി, കുഞ്ഞീന്‍ ഹാജി കൂരിയാട്, മുഹമ്മദ് ചെരുവാടി, സെയ്തു കൊണ്ടോട്ടി പ്രസംഗിച്ചു.
