ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്തു നിന്നും മടങ്ങുമ്പോഴാണ് ദുരന്തം. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ. പി ഡി റോബിന്‍, ഭാര്യ ബിസ്‌മോള്‍, നാലുമാസം പ്രായമുളള കുഞ്ഞ്, പിതാവ് ദേവസ്വ, മാതാവ് ത്രേസ്യ , ആന്ധ്ര Read More …

പോളിയോ തുള്ളിമരുന്ന്

കോഡൂര്‍: സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലും അംഗനവാടികളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം കോഡൂര്‍ താണിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ് തലങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരും ജെ.എച്.ഐമാരും ജെ.പി.എച്ച്.എന്‍മാരും അംഗനവാടി ജീവനക്കാരും ആശ Read More …

കണ്ണൂരിന്റെ ഹൃദയത്തില്‍ ഇന്ന് പിണറായി

കേരളാലൈവ് കണ്ണൂര്‍ : കമ്മ്യുണിസറ്റ് മാര്‍ക്‌സിസറ്റ് പാര്‍ടിയുടെ വിജയഗാഥ രചിക്കാന്‍ കൈപിടിച്ച് ഉയര്‍ത്തിയ അതെ നേതാവ് വി.എസിന്റെ ആശീര്‍വാദത്തോടെ പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍. കഴിഞ്ഞ ദിവസം പയ്യന്നുരില്‍ സമാപിച്ച യാത്ര കാഞ്ഞങ്ങാട്ടുനിന്നും പുറപെട്ടത് വലിയ ആവേശത്തോടെയായിരുന്നു. നിരവധി രക്തസാക്ഷികളുടെ ചോരചിന്തിയ മണ്ണിലൂടെ ആയിരങ്ങളുടെ Read More …

കാസര്‍ഗോഡ് ഫൈനലില്‍

മലപ്പുറം- സംസ്ഥാന സീനിയര്‍ ഫുട്ബാളിലെ ആദ്യ സെമിയില്‍ ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് കാസര്‍ഗോഡ് ഫൈനലില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ ജയം. ഇന്നു നടക്കുന്ന തൃശൂര്‍-കോട്ടയം  സെമിഫൈനലിലെ വിജയികളുമായി കാസര്‍ഗോഡ് നാളെ ഫൈനലില്‍ ഏറ്റുമുട്ടും.ഇന്നലെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ മലപ്പുറത്തിനെതിരേ ശക്തമായ ആക്രമണം കാഴ്ചവച്ചാണ് കാസര്‍ഗോഡിന്റെ വിജയം.  കളിയുടെ Read More …

കണ്ണഞ്ചിപ്പിക്കുന്ന നയവുമായി ധനമന്ത്രി.

കേരളാ ലൈവ് ദില്ലി : സറ്റാര്‍ട് അപ്പ് സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സൗഹൃദ നികുതി പദ്ധതിയുമായി ധനകാര്യമന്ത്രി അരുണ്‍ജയറ്റ്‌ലി. ലൈസന്‍സ് രാജിനും നിയന്ത്രണ പദ്ധതിക്കും ബദലായി കൂടുതല്‍ അയവു നല്‍കുന്ന പദ്ധതിയാണ് ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലിമെന്റില്‍ പാസ്സാക്കാനാവാത്തതുകാരണം മന്ത്രിസഭ ഉത്തരവിറക്കുന്നതായിരിക്കും പദ്ധതി. പുതിയ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആഗോള സമ്പദ്‌രംഗം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്ത്യ നേട്ടംമുണ്ടാക്കുമെന്നാണ് Read More …

കെ.ടി.ജലീലിന്റെ സാന്നിധ്യം ലീഗിനെ വിറപ്പിക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് Read More …

പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണ

വയനാട്: ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വിവിധ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കോണ്‍ട്രാക്ടര്‍മാരും കണ്‍വീനര്‍മാരും എഞ്ചിനീയര്‍മാരുമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പാതിവഴിയില്‍ നിന്നുപോയ സ്പില്‍ ഓവറുകളുടെ നിര്‍മ്മാണം പുനരാരംഭിക്കും. സ്‌കൂളുകളിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍, റോഡ് നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, വിവിധ കെട്ടിട Read More …

പുതുമയാര്‍ന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

വയനാട്: പുതുമയാര്‍ന്ന റോഡ് സരക്ഷാ ബോധവല്‍ക്കരണ സന്ദേശ പരിപാടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. 27 ാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വ്യത്യസ്തതയാര്‍ന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പച്ചത്. ഗതാഗത ബോധവല്‍ക്കരണം നിയമങ്ങള്‍ നിയന്ത്രണ പരിപാടികള്‍ എന്നിവയുള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍, ഡ്രൈവിങ്ങ് സ്‌കൂള്‍ പ്രതിനിധികള്‍ എന്നവര്‍ക്ക് ക്ലാസ്സുകളും Read More …