മോഷണക്കേസ്‌ പ്രതിയുടെ പേരില്‍ ഒന്നരക്കോടി വീതം മതിപ്പുള്ള രണ്ട്‌ ആഡംബരവീടുകള്‍

താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളതു ഒന്നരക്കോടി രൂപ വീതം വിലവരുന്ന രണ്ട്‌ ആഡംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍നിന്നായി 13 പവനും 6000 രൂപയും മോഷ്‌ടിച്ച കേസില്‍ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശേരി എഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദാ(40)ണ്‌ പിടിയിലായത്‌. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: ഗള്‍ഫിലാണെന്നു Read More …

മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയം;പത്തൊമ്ബതു വയസ്സുകാരിയെ കാമുകന്‍ കൊലപ്പെടുത്തി

നാഗ്പൂര്‍: സംശയത്തെ തുടര്‍ന്ന് പത്തൊമ്ബതു വയസ്സുകാരിയെ കാമുകന്‍ കൊലപ്പെടുത്തി. നാഗ്പൂര്‍ സ്വദേശിയായ ഖുഷി പരിഹാര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാമുകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും ലഭിച്ചത്. മുഖം തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സോഷ്യല്‍ മീഡിയ വഴിയാണ് മരിച്ച പെണ്‍കുട്ടി ഖുഷിയാണെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ Read More …

യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. അടിപിടിക്കിടെ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നുമുണ്ടായിരിക്കുന്നത്.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം: ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​യി

തി​രു​വ​ന​ന്ത​പു​രം: വ​യ​നി​ലി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ര​ഹ​സ്യ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കി. പ​ത്തോ​ളം സാ​ക്ഷി​ക​ളു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം ബാ​ല​ഭാ​സ്ക​റി​നെ ജ്യൂ​സ് ക​ട​യി​ല്‍ ക​ണ്ട​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ന​ന്ദു, പ്ര​ണ​വ് എ​ന്നി​വ​രു​ടെ മൊ​ഴി​യും എ​ടു​ക്കും. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം നു​ണ​പ​രി​ശോ​ധ​ന​യി​ല്‍ തീ​രു​മാ​നം എ​ടു​ക്കും.  വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട Read More …

നെടുങ്കണ്ടം കസ്റ്റഡിമരണം: പോലിസ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടര്‍മാര്‍

ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പോലിസിനെതിരേ ഡോക്ടറുടെ മൊഴിയും. രാജ്കുമാരിന് ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് പോലിസുകാര്‍ അറിയിച്ചത്. തങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടര്‍മാരായ പദ്മദേവ്, വിഷ്ണു എന്നിവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്ബ് ജൂണ്‍ 16നാണ് രാജ്കുമാറിനെ Read More …

വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാല്‍നട്ടില്‍ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്തുകാര്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ തന്റെ സെല്‍ ഫോണിന്റെ ബാറ്ററിയില്‍ മയക്കുമരുന്ന് Read More …

നോയിഡയിലെ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യം; റെയ്ഡില്‍ വിദേശികളടക്കം 35 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നോയിഡയില്‍ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തിയിരുന്നവര്‍ പിടിയില്‍. സ്പാ സെന്ററുകളില്‍ നടന്ന റെയ്ഡില്‍ വിദേശികള്‍ അടക്കം 35 പേര്‍ അറസ്റ്റില്‍. 25 പേര്‍ സ്ത്രീകളാണ്. ഞായറാഴ്ച രാത്രിയാണ് നിരവധി കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. തായ്‌ലാന്‍ഡ് അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും ഉപയോഗിച്ചതും Read More …

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; പതിനൊന്നുപേര്‍ അറസ്റ്റില്‍ , രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു‍. യുവാവിന്‍റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച്‌ ഒരു സംഘം Read More …