ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തൊടുപുഴ യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജറായിരുന്ന പെഴ്‌സി ജോസഫിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആര്‍.നിശാന്തിനി ഐപിഎസ് അടക്കം ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്. വനിതാ പോലീസ് ഓഫീസര്‍ വി.ഡി പ്രമീള, പോലീസ് ഡ്രൈവര്‍ ടി.എം സുനില്‍, സീനിയര്‍ സി.പി.ഒ കെ.എ ഷാജി, സിപിഒ നൂര്‍ സമീര്‍ Read More …

ഇഷ്ടമില്ലാതെ പ്രസവിച്ച കുഞ്ഞിനെ കൊല്ലാന്‍ ചെടികള്‍ക്കിടയില്‍ കൊണ്ടിട്ടു ; പ്രഭാതത്തില്‍ കണ്ടത് ഉറുമ്പുകള്‍ പൊതിഞ്ഞ രൂപത്തെ

ഇഷ്ടമില്ലാതെ പ്രസവിച്ച കുഞ്ഞിനെ വീടിന് പുറത്ത് പൂന്തോട്ടത്തില്‍ ഉപേക്ഷിച്ച് മാതാവിന് ഒടുവില്‍ ജാമ്യം. അമേരിക്കയിലെ ടെക്‌സാസില്‍ സിഡ്‌നി വോയ്ടാസിക്ക് എന്ന 21 കാരിയാണ് കുടുങ്ങിയത്. ഹൂസ്റ്റണിലെ താമസ സ്ഥലത്തിന് സമീപത്തായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. അടുക്കളയില്‍ കുഞ്ഞിനെ പ്രസവിക്കുകയും പൊക്കിള്‍രണ്ട് മുറിച്ച ശേഷം കുഞ്ഞിനെ പൂന്തോട്ടത്തില്‍ കൊണ്ടിടുകയുമായിരുന്നു. മറവിരോഗമുള്ള കാമുകന്‍ പേടിച്ച് ഓടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നായിരുന്നു കോടതിയില്‍ Read More …

നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്നും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ തൃശൂര്‍ സിറ്റി പൊലീസിനാണ് പരാതി നല്‍കിയത്. സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിഷാം ഫോണ്‍ Read More …

മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു

പൂനെ: മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു. പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ബാലനീതി ബോര്‍ഡ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. അതിനു ശേഷം പ്രതി പുറത്തിറങ്ങിയപ്പോഴാണ് ഇരയുടെ പിതാവ് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പ്രതിയുടെ രക്ഷിതാക്കള്‍ക്കള്‍ക്കും മര്‍ദ്ദനമേറ്റു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ഇവരെ ആക്രമിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് Read More …

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. എന്‍.സി.പി കോട്ടയം ജില്ലാ കമ്മറ്റി നല്‍കിയ പരാതിയിലാണ് നടപടി. മരണത്തിന് മുമ്ബ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി. Read More …

ഐഎന്‍ടിയുസി തൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം; വയോധികന്‍ മരിച്ചു

കാട്ടാക്കട: ഐഎന്‍ടിയുസി തൊഴിലാളിയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അക്രമം കണ്ടുനിന്ന അയല്‍വാസിയായ വയോധികന്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കള്ളിക്കാട് പഞ്ചായത്തിലെ വാവോടിനു സമീപത്ത് ഇടവാച്ചാല്‍ ആണ്ടിവിളാകത്ത് വീട്ടില്‍ രാമചന്ദ്രപ്പണിക്കര്‍(75) ആണ് മരിച്ചത്. ഇടവാച്ചാല്‍ കുട്ടമലയിലെ ചുമട്ടുതൊഴിലാളി ഇടവാച്ചല്‍ സ്വദേശി രഘുവിനെ (46) സമീപവാസിയുംആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനുമായ ഷൈജു (33) Read More …

അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനൊരുങ്ങി ഇസ്രാഈല്‍

ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനൊരുങ്ങി ഇസ്രാഈല്‍. ഇസ്രാഈല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. ഞായറാഴ്ചയാണ് ഇസ്രാഈലിലെ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാന്‍ വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് നിയമം പാസാക്കാനുള്ള പ്രമേയം അടുത്ത പാര്‍ലമെന്റില്‍ വെക്കുമെന്നും അദ്ദേഹം അറിയിച്ചു. അല്‍ജസീറയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ പ്രസ് കാര്‍ഡുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. Read More …

വിനായകന്റെ മരണം: ലോകായുക്ത അന്വേഷണം ആരംഭിച്ചു

തൃശൂര്‍: പൊലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസന്വേഷണം ലോകായുക്ത ഏറ്റെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറോടും വിനായകനോടൊപ്പം അറസ്റ്റ് ചെയ്ത സുഹൃത്ത് ശരത്തിനോടും ഹാജരാവാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ജൂലായ് 16,17 തീയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറിയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ Read More …