സംസ്ഥാനത്ത് 5000 കോടി രൂപയുടെ കുടിവെള്ള പദ്ധതി

പത്തനംതിട്ട: അയ്യായിരം കോടിയില്‍ അധികം രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഒറ്റ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വീയപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ Read More …

മടങ്ങിയെത്തുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: അവധി തീര്‍ന്നാലുടന്‍ താന്‍ സര്‍വീസില്‍ മടങ്ങി വരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്. പാറ്റൂട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 12 പക്ഷപാതിത്വങ്ങള്‍ തന്റെ ആത്മകഥയില്‍ എഴുതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാലിത് Read More …

ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും

വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസാണിത്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ക്യാപ്റ്റനെ Read More …

അക്രമങ്ങള്‍ക്കു പ്രേരണ നല്‍കുന്നത് യെച്ചൂരി

കൊല്ലം: സി പി എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പ്രേരണ നല്‍കിയത് സി പി എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് ബി ജെ പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. യെച്ചൂരിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ സി പി എം നടത്തുന്ന Read More …

കര്‍ഷക സമരം: 72 മണിക്കൂര്‍ സത്യാഗ്രഹവുമായി സിന്ധ്യ

ഭോപാല്‍: മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സമാധാന നിരാഹാരത്തിനു ബദലായി കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. ജൂണ്‍ 14 സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗുണ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് സിന്ധ്യ. മന്ത്‌സൗറില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെയും Read More …

ബോട്ട് അപകടം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലെ വിദേശ കപ്പല്‍ ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല. അപകടമുണ്ടാക്കിയ കപ്പല്‍ അതിവേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്. ഇടിച്ചശേഷം കപ്പല്‍ Read More …

അമിത് ഷാ മാപ്പുപറയണം

തിരുവനന്തപുരം:  മഹാത്മാ ഗാന്ധിയെ ബുദ്ധിമാനായ  ബനിയ എന്ന് വിളിച്ചതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂടിയാണ് സുധീരന്‍ അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും Read More …

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച ഇടിച്ച് കാണാതായ മൂന്ന് പേരില്‍ ഒരാളെ കണ്ടെത്തി. തലയ്ക്ക് ഗുരുതരപരിക്കുമായാണ് ഇയാളെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ തമിഴ്‌നാട് സ്വദേശികളും രണ്ടുപേര്‍ ഉത്തരേന്ദ്രക്കാരുമായിരുന്നു. ഇതില്‍ ഉത്തരേന്ദ്രക്കാരെയാണ് കാണാതായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ ഉറങ്ങുകയായിരുന്ന ഇവര്‍ വലിയ ശബ്ദം Read More …