കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പുകളിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളിലെ എംപാനല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35 പേരെയും മാവേലിക്കരയില്‍ 65 പേരെയും എടപ്പാളിലും ആലുവായിലുമായി 55 Read More …

ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്

കൊച്ചി: ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച പിണറായി വിജയന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രദ്ധിക്കേണ്ടതെന്നും ഫട്‌നാവിസ് വ്യക്തമാക്കി. പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കി 18 മാസം കഴിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ജൂലൈ മുതല്‍ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രമന്ത്രിസഭ ഈ മാസം Read More …

പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല

ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച 14 വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലക്‌നോ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ചയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്‌നോ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചത്. ഇതില്‍ Read More …

ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടില്ലെന്ന് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടില്ലെന്നു വനംമന്ത്രി കെ.രാജു. വ്യവസായ കരാര്‍ ഉള്ളതിനാല്‍ അക്കേഷ്യ നടന്നതു പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ല. ഘട്ടംഘട്ടമായി അക്കേഷ്യ മരങ്ങള്‍ നടുന്നത് നിര്‍ത്തി ഫലവൃഷങ്ങള്‍ നടുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലോട് വനഭൂമിയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നതിനായ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന Read More …

സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിനും ചാര്‍ജ്

കൊച്ചി: സ്വന്തം ബ്രാഞ്ചില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടാക്കുന്നതിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ ഇടപാടുകാരെ പിഴിഞ്ഞുതുടങ്ങിയത്. സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവരോട് 1000 രൂപയില്‍ കുറയാതെ മിനിമം ബാലന്‍സ് നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിച്ച് എസ്.ബി.ഐ നോട്ടീസ് അയച്ചു തുടങ്ങി. ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി Read More …

ഫസല്‍ വധം: രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന  മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേതായി ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ Read More …

എല്‍ഡിഎഫില്‍ ചേക്കേറാനൊരുങ്ങി മാണി

കോട്ടയം:  ചരല്‍കുന്ന് തീരുമാനം പുനപരിശോധിച്ച് കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. മാണി വിഭാഗം ഇടതുപാളത്തിലേക്ക് ചേക്കേറുമെന്നാണ് സൂചന. തീരുമാനത്തിന് മുന്നോടിയായി അഭിപ്രായ ഐക്യരൂപീകരണത്തിനായി ജില്ലാ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ഇത് ശരിവയ്ക്കുന്നതിന് സൂചന നല്‍കി സി എഫ് തോമസ് രംഗത്ത് Read More …