കടുത്ത നിലപാടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. സമരത്തിന് പോകുന്നത് ശരിയല്ല എന്നാണ് സര്‍ക്കാരിന്റെ ആദ്യം മുതലുള്ള നിലപാട്. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിക്കുമെന്നും സമരത്തിന് പോകരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ ഏകപക്ഷീയമായി Read More …

ഹജ്ജ് ക്വോട്ട1.70 ലക്ഷമാക്കി സൗദി അറേബ്യ ഉയര്‍ത്തി

ജിദ്ദ : ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷത്തില്‍ നിന്നും 1.70 ലക്ഷമാക്കി സൗദി അറേബ്യ വര്‍ധിപ്പിച്ചു. ക്വോട്ട വര്‍ധനവുമായി ബന്ധപ്പെട്ട ഉടമ്ബടിയില്‍ ന്യൂനപക്ഷക്ഷേമത്തിന് സ്വതന്ത്രച്ചുമതലയുള്ള കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയും സൗദി അറേബ്യ ഹജ്ജ്ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേ ബിന്‍ താഹര്‍ ബെന്റനും ജിദ്ദയില്‍ വെച്ച് ഒപ്പുവച്ചു. ഈ വര്‍ഷം മുതല്‍ Read More …

ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു

ന്യുഡല്‍ഹി: ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ഹിന്ദുദൈവങ്ങളായ ശ്രീകൃഷ്ണന്റേയും രാമന്റെയും വിവേകാനന്ദന്‍, ഗുരു ഗോവിന്ദ് സിങ് എന്നിവരുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇപ്പോഴാണ് ഭരണഘടന തയ്യാറാക്കുന്നതെങ്കില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ക്കാന്‍ അനുമതി നല്‍കുമായിരുന്നോ എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ഡല്‍ഹിയില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരും നയതന്ത്ര പ്രതിനിധികളും അടക്കം പ്രമുഖര്‍ പങ്കെടുത്ത സെമിനാറിലാണ് Read More …

പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്. മഞ്ചേരി സബ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അടുത്തമാസം രണ്ടാം തിയതിക്കകം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ജോസഫ് എന്ന വ്യക്തിയുടെ കൈവശമുളള ഭൂമി വാങ്ങിയശേഷം അദ്ദേഹത്തിന് ഇതുവരെ പണം നല്‍കിയിട്ടില്ല എന്നാണ് കേസ്. സമാന കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് അന്‍വറിനെതിരെ അറസ്റ്റ് Read More …

52 എ ക്ലാസ് തിയറ്ററുകളിലും ചിത്രമെത്തി

കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ഫിലിം എക്‌സിബിറ്റേര്‍സ് ഫെഡറേഷന്റെ സമരം പൊളിഞ്ഞു. ഇന്നലെ ഫെഡറേഷനിലുള്‍പ്പെട്ട 31 തിയറ്ററുകള്‍ സംഘടന തീരുമാനം ലംഘിച്ച് വിജയ് ചിത്രം ഭൈരവ് റിലീസ് ചെയ്തു. 12 മുതല്‍ തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനം മറികടന്ന് ഇന്ന് 21 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ സമരത്തില്‍ നിന്നു പിന്‍മാറും. Read More …

ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ജെല്ലികെട്ട് നിരോധനത്തില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ആവശ്യം കേന്ദ്രം തള്ളി. ഇതോടെ ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി. നേരത്തെ, ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പൊങ്കലിനു മുമ്പു തീര്‍പ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിഭാഗം Read More …

അന്വേഷണം അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടി

കൊച്ചി: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ ടോം ടി ജോസ്ഫിനെതിരെയുള്ള പൊലീസ് അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് രക്ഷിതാക്കള്‍. നിരവധി വിദ്യാര്‍ഥികള്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഇത് മറച്ച് വെച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേസ് എഴുതി തള്ളുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കോട്ടയം മറ്റക്കരയില്‍ വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചനിയറിംഗ് Read More …

ബിജെപി പ്രസ്താവന ഭരണഘടനാ വിരുദ്ധം

കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. എംടിയോട് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ രാജ്യം വിട്ടേനെയെന്നും മുകുന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയും മുകുന്ദന്‍ പരിഹസിച്ചു. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നത്. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള Read More …