കമല്‍. സി. ചവറക്കെതിരെ അന്വേഷണമില്ല: ഡിജിപി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍.സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ്തുത കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തുവച്ചു. നിലവില്‍ കമല്‍.സി. ചവറക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദേശവിരുദ്ധതയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ Read More …

രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി

ദില്ലി: കൈപ്പത്തിചിഹ്നത്തെ ദൈവങ്ങളോടുപമിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ദില്ലിയില്‍ നടന്ന കണ്‍വന്‍ഷനില്‍ കൈപ്പത്തി ചിഹ്നത്തെ ദൈവങ്ങളുമായി ബന്ധിപ്പിച്ചു സംസാരിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നം റദ്ദാക്കണമെന്ന് ബിജ.ജെ.പി ആവശ്യപ്പെട്ടു.നോട്ട് അസാധുവാക്കലിനെതിരെ നടന്ന കണ്‍വന്‍ഷനില്‍ രാഹുല്‍ഗാന്ധി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ബിജെപിയുടെ പരാതി. തങ്ങളുടെ ചിഹ്നത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ, ശിവന്റെയും ഗുരുനാനാക്കിന്റെയും മഹാവീറിന്റെയും ഹസ്രത്ത് അലിയുടേയും Read More …

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. ജനവരിമാസത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ജനവരി ഒന്നിനിലെ വിലയായ 21,160 രൂപയില്‍നിന്ന് 640 രൂപയുടെ വര്‍ധനവാണ് 13 ദിവസംകൊണ്ട് ഉണ്ടായത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെ

കോട്ടയം: മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിംഗ് കോളെജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സാങ്കേതിക സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വി സി ഡോ കുഞ്ചെറിയ 2014ല്‍ എ ഐ സി ടി ഇ സെക്രട്ടറിയായിരുന്നപ്പോഴാണ് കോളെജിന് അംഗീകാരം ലഭിച്ചത്. അംഗീകാരത്തിന് 10 ഏക്കര്‍ വേണമെന്ന നിഷ്‌കര്‍ഷയുള്ളപ്പോള്‍ 50 സെന്റിലാണ് Read More …

വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോവാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണിത് പ്രാബല്യത്തിലാവുന്നത്. മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റമൊഴികെയുള്ളവയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാവും. ട്രാഫിക് നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയ്ക്ക് പൊതു മാപ്പ് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വൈദ്യുതി നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എം.എം. മണി പറഞ്ഞു. വൈദ്യുതോല്‍പാദം കൂട്ടാന്‍ ചെറുകിട ജലവൈദ്യുതി പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടണോയെന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സികെ പിയുടെ രക്തത്തിനായി ബിജെപിയില്‍ മുറവിളി

ചെഗുവേരയോടുളള ആരാധന വ്യക്തമാക്കിയും എംടിക്കും കമലിനും പിന്തുണ പ്രഖ്യാപിച്ചും നൈര്‍മ്മല്യമുളള രാഷ്ട്രീയമാണ് ഗാന്ധിജയുടേതെന്ന് വ്യക്തമാക്കിയും രംഗത്ത് വന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സികെ പത്മനാഭനെതിരെ നടപടി വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാകുന്നു.ബിജെപിയില്‍ നിന്നു കൊണ്ട് സിപിഎം പ്രത്യയശാസ്ത്രം പറയുകയാണ് സികെപിയെന്നാണ് പ്രധാന വിമര്‍ശനം. സികെപിക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിച്ച എംഎസ് കുമാറിനെതിരേയും വിമര്‍ശനമുണ്ട്.16 Read More …

ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല

തിരുവനന്തരപുരം: ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്ത ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം കെപിസിസി ആസ്ഥാനത്ത് തുടരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമരപരിപാടികള്‍ തീരുമാനിക്കാനും സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം. ഡിസിസി പ്രസിഡന്റുമാരെ നിയമച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുന്നില്ല. രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും യോഗം വേദിയാകും. ജനകീയ വിഷയങ്ങളില്‍ പ്രതിപക്ഷം Read More …