ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് കാട്ടി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസ് ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍.സുകേശനും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 100 പേജുള്ള റിപ്പോര്‍ട്ടില്‍ ശങ്കര്‍ Read More …

ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. 2022ഓടെ ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. സബ്‌സിഡിയില്ലാതെ ഹജ് തീര്‍ഥാടനം നടത്തുന്നതിനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് Read More …

അധിക ചാര്‍ജ് പമ്പുടമകളും എണ്ണകമ്പനികളും വഹിക്കണം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പെട്രോള്‍ പമ്ബുകളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വഹിക്കേണ്ടത് ബാങ്കുകളും എണ്ണക്കമ്ബനികളുമാണെന്ന് (ഒഎംസി) കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടില്‍ പമ്ബുടമകളോ ഉപഭോക്താക്കളോ അധികബാധ്യത വഹിക്കേണ്ടിവരില്ല. കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് വിളിച്ച യോഗത്തിനുശേഷം Read More …

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ബോര്‍ഡുകള്‍ വേണ്ട

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. നേരത്തെ, പെട്രോള്‍ പമ്പുകളില്‍ Read More …

മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിക്കുന്നില്ലെന്ന് പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കമലിനെതിരെ ബിജെപി നയത്തില്‍ മാറ്റമില്ല

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കും. കമലിനേക്കാള്‍ ബുദ്ധിയും കഴിവും ഉള്ളവര്‍ വന്നാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നു കമല്‍ പറഞ്ഞതായി ആരോപിച്ചാണ് Read More …

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളുടേയും ഗോവയില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയത്. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളില്‍ അഞ്ചു പേര്‍ നിലവിലെ എംഎല്‍എമാരാണ്. അതേസമയം, ഗോവയിലെ 18 സ്ഥാനാര്‍ഥികള്‍ സിറ്റിംഗ് എംഎല്‍എമാരാണ്. അടുത്തമാസം നാലിന് പഞ്ചാബിലെ 117 സീറ്റുകളിലേക്കും Read More …

അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി എത്തിയിരിക്കുന്നത്. തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോള്‍ ജേക്കബ് തോമസ് ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിച്ചതിലും സര്‍ക്കാരിനു നഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ പരാതി. ഇതുകൂടാതെ അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയതും കര്‍ണാടകയില്‍ 151 Read More …