നോട്ട് നിരോധനം രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ദീര്‍ഘകാലത്ത് ഗുണകരമാകുന്ന പദ്ധതികളാണെങ്കിലും പാവപ്പെട്ടവരുടെ ദുരിതം ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ചര്‍ച്ച പരാജയം; സിനിമാ സമരം തുടരും

കൊച്ചി: സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നു. ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു ആരും തയാറായില്ല. സിനിമാ സമരം തുടരുന്ന സാഹചര്യത്തിലാണ് അനുനയ ശ്രമവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയത്. തിയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നു Read More …

സര്‍ക്കുലര്‍ എക്‌സൈസ് പിന്‍വലിച്ചു

തിരുവനന്തപുരം: വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസവും നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്തു നിന്നും ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.   എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് Read More …

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും നോട്ടീസയച്ചു. പിന്തുണക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിനുമേല്‍ ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അഖിലേഷ് യാദവും പിതാവ് മുലായത്തിന്റെ സഹോദരന്‍ ശിവ്പാലുമായുള്ള Read More …

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ (43)യെ നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഷായ്ക്കുണ്ട്. രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1970 കളിലാണ് Read More …

യുപി ബിജെപി ഭരിക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ–അക്‌സിസ് അഭിപ്രായ സര്‍വേ. 2016 ഒക്ടോബറിലും ഡിസംബറിലുമാണ് ഇന്ത്യ ടുഡേ ആക്‌സിസുമായി ചേര്‍ന്ന് സര്‍വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. മാത്രമല്ല, ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 206 മുതല്‍ 216 വരെ Read More …

കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും സുഹൃത്തും വെടിയേറ്റു മരിച്ചു. കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്ത് കുക്കു പഞ്ചാബി എന്നയാളുമാണ് മരിച്ചത്. ആറോളം ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്. ബുധനാഴ്ച രാത്രി 10 നായിരുന്നു സംഭവം. അക്രമികളെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം പിന്‍വലിക്കാനാവില്ല

കൊച്ചി: നോട്ട് പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു വിവാഹത്തിനു വേണ്ടി രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്നുള്ളത്. എന്നാല്‍ ഇനി വിവാഹാവശ്യത്തിന്റെ പേരില്‍ കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ Read More …