ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു

അബുദാബി: അബുദാബിയിലെ ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളി ജീവനക്കാര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍, മണി എന്നിവരാണ് മരിച്ചത്.   കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍ താമസിച്ചിരുന്നത്.

സര്‍ക്കാര്‍ ഇടപെടരുത്

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. നിലവിലെ പ്രശ്‌നങ്ങള്‍ സിനിമ മേഖലയിലെ സംഘടനകള്‍ വരുത്തിവച്ചതാണ്. സംഘടനയുടെ തലപ്പത്തുള്ളവരുടെ സ്വാര്‍ഥ താത്പര്യങ്ങളാണ് സമരത്തിന് കാരണം. സിനിമ സംഘടനകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുത്തനെകൂട്ടി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നിരക്കുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50–ല്‍ നിന്ന് 200 രൂപയായാണ് വര്‍ധിപ്പിച്ചത്. ഡ്രൈവിംഗ് സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ നിരക്ക് 2500–ല്‍ നിന്ന് 10,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും രജിസ്‌ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചു. ബൈക്കിന്റേത് 200–ല്‍ നിന്ന് 1,500 ആയും കാറുകളുടേത് 5,000 Read More …

കള്ളപ്പണക്കാര്‍ക്ക് ഒരുബുദ്ധിമുട്ടുണ്ടായില്ല

മലപ്പുറം: നോട്ട് നിരോധനം മൂലം പാവപ്പെട്ട പൊതുജനങ്ങളാണ് കുടുങ്ങിയതെന്നും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.   മോദി സര്‍ക്കാറിന്റെ വാഗാദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ  കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തോട് പറഞ്ഞ വാഗ്ദാനം പാളിയപ്പോള്‍ രാജ്യത്തെ ക്യാഷ്‌ലെസാക്കാന്‍ ശ്രമിച്ച മോദിയുടെ നിലപാട് അപഹാസ്യമാണെന്ന് Read More …

ധോണിയുടേത് ശരിയായ തീരുമാനം

ന്യൂഡല്‍ഹി: 2019 ലോകകപ്പ് മുന്നില്‍ കാണുന്നില്ലെങ്കില്‍ എം.എസ്.ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ശരിയായ തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യ ജൂനിയര്‍ ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ധോണിയുടെ തീരുമാനം വലിയ അശ്ചര്യമുണ്ടാക്കിയിട്ടില്ല. അടുത്ത ലോകകപ്പിന് മുന്‍പ് ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പത്ത് നേടാന്‍ വിരാട് കോഹ്ലിക്ക് കഴിയും. ധോണിയുടെ കളിമികവും സമ്മര്‍ദ്ദം അതിജീവിക്കാനുള്ള കഴിവും Read More …

70,000 കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: വിമാനം വാങ്ങലുകളുമായി ബന്ധപ്പെട്ട എയര്‍ ഇന്ത്യയൂടെ നീക്കങ്ങള്‍ വിവാദത്തിലേക്ക്. പാട്ടത്തിനും സ്വന്തമായും എയര്‍ ഇന്ത്യ വാങ്ങിക്കൂട്ടിയ വിമാന ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 20052006 കാലഘട്ടത്തിനിടയില്‍ എയര്‍ ഇന്ത്യ വാങ്ങിയ വിമാന ഇടപാടുകള്‍ സംശയത്തിന്റെ നിഴലിലാണെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. സെന്റര്‍ഫോര്‍ പബല്‍ക് ഇന്ററെസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ Read More …

നവമാധ്യമപ്രചാരണവും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍

ന്യൂഡല്‍ഹി: നവമാധ്യമങ്ങളിലൂടെ പണംനല്‍കി നടത്തുന്ന പ്രചാരണങ്ങളും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റു മാധ്യമങ്ങള്‍ എന്നിവയിലൂടെ നടത്തുന്ന പ്രചാരണങ്ങളെയാണ് കമ്മിഷന്‍ ഇത്തരത്തില്‍ പരിഗണിക്കുന്നത്. ശബ്ദ സന്ദേശങ്ങള്‍, അത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു ലഭിച്ചതാണെങ്കില്‍ക്കൂടി ചെലവിനൊപ്പം ചേര്‍ക്കുമെന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചു. അച്ചടിക്കുന്ന പോസ്റ്ററുകളിലും നോട്ടീസുകളിലും പബ്ലിഷറുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്നും Read More …

ബിഎസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലക്‌നോ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 100 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിഎസ്പി പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവയില്‍ മൂന്നിലൊന്നു സീറ്റാണ് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കു വിട്ടുനല്‍കിയിരിക്കുന്നത്. 36 മുസ്ലിം സ്ഥാനാര്‍ഥികള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടു. 97 മുസ്ലിം സ്ഥാനാര്‍ഥികളെയും 87 ദളിത് സ്ഥാനാര്‍ഥികളെയും മത്സരരംഗത്തിറക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. Read More …