എന്‍.ഐ.എ സംഘം പരിശോധന ആരംഭിച്ചു

മലപ്പുറം: കലക്ടറേറ്റ് വളപ്പില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ സംഘം സ്ഥലത്തെത്തി. ഡി.വൈ.എസ്.പി അബ്ദുള്‍ ഖാദറിന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലം പരിശോധിക്കുന്നത്. സംഘം ഇവിടെ തെളിവെടുപ്പ് നടത്തന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രദേശത്ത് പരിശോധന ആറംഭിച്ചു. സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും കത്തും അടക്കമുള്ള Read More …

ജിഷ വധക്കേസ് വിചാരണ ആരംഭിച്ചു

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണആരംഭിച്ചു. ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആസാം സ്വദേശി അമീറുള്‍ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. കേസില്‍ എഫ്‌ഐആര്‍ മൊഴി നല്‍കിയ സാക്ഷിയേയും കൊലയ്ക്കുശേഷം പ്രതി ഇറങ്ങിപ്പോകുന്നതു കണ്ട ഒരാളെയുമാണ് ജഡ്ജി എന്‍.അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക. അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായി വിചാരണ പൂര്‍ത്തിയാക്കാനാണ് Read More …

നര്‍കോടിക് സെല്‍ ഡിവൈഎസ്പി അന്വേഷിക്കും

മലപ്പുറം സ്‌ഫോടനം; നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കും മുഖ്യമന്ത്രി മലപ്പുറം; മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനം നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര ഏജന്‍സികള്‍ മലപ്പുറത്ത്

മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബിയും എന്‍.ഐ.എയും മലപ്പുറത്തെത്തി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം ഭോപ്പാലില്‍ ജയില്‍ചാടിയ സിമി ഭീകരരെ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു കൊലപ്പെടുത്തിയതിനു പ്രതികാരമായാണോ മലപ്പുറത്തെ സ്‌ഫോടനമെന്നു പോലീസും കേന്ദ്ര രഹസ്യാന്വേഷണവിഭാഗങ്ങളും സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നതു സംഭവസ്ഥലത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിനും ദൃക്‌സാക്ഷിമൊഴിയിലുള്ള അജ്ഞാതനും പിന്നാലെയാണ്. സ്‌ഫോടനസ്ഥലത്ത് ദ ബേസ് Read More …

മലപ്പുറത്തെ സ്‌ഫോടനം ആസൂത്രിതം

മലപ്പുറം മലപ്പുറത്തെ സ്‌ഫോടനം ആസൂത്രിതം,സ്‌ഫോടനം നടത്തിയത് തീവ്രവാദ സംഘടന,നാളുകള്‍ എണ്ണിക്കോ എന്ന് കത്തില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്‌ഫോടനം ബീഫ് വിവാദത്തെത്തുടര്‍ന്ന് യുപിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്റെ മരണത്തിന് പകരമെന്ന് കുറിപ്പ്. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് കണ്ടെടുത്ത പെട്ടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന് Read More …

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പൊട്ടിത്തെറി

മലപ്പുറം; സിവില്‍ സ്റ്റേഷനില്‍ പൊട്ടിത്തെറി . ഹോമിയോ ഡി എം ഒയുടെ കാറില്‍ നിന്നാണ് കോടതി വളപ്പില്‍ പൊട്ടിത്തെറിയുണ്ടായത്. മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പില്‍ പൊട്ടിത്തെറിയുണ്ടായത് ഹോമിയോ ഡി എം ഒയുടെ കാറിന് പിന്നില്‍ നിന്ന്. ഉച്ചക്ക് ഒരു മണിയോടെയാണ് വന്‍ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടായത്. കരിമരുന്നിന്റെ മണവും പരിസരത്ത് വ്യാപിച്ചു. ഡി എം ഒ Read More …

ആരാധനാലയങ്ങള്‍ പിക്‌നിക് സ്‌പോട്ടുകള്‍തന്നെ; വി.മുരളീധരന് മറുപടിയുമായി എം.സ്വരാജ്

ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ഞാന്‍ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. മോസ്‌കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും മൈസൂരിലെ സെന്റ് ഫിലോമിന ചര്‍ച്ചിലും ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും ഡല്‍ഹിയില്‍ തന്നെ കാല്‍ക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്ബിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും സന്ദര്‍ശിച്ചിട്ടുണ്ട് ഇതിന് Read More …

മലയാളം നിര്‍ബന്ധമാക്കണം

തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിഎസ് സിക്ക് മലയാള ഭാഷ മ്ലേച്ഛമായ പോലെയാണ്. ഈ അവസ്ഥ ഒരു സംസ്ഥാനത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശത്തില്‍ വ്യക്തമാക്കി.